ആർഎസ്എസ് കൊലപ്പെടുത്തിയ സിപിഐഎം പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗവും മുൻ മന്ത്രിയുമായ എ കെ ബാലൻ. അതിക്രൂരമായ ഈ ആസൂത്രിത രാഷ്ട്രീയ കൊലപാതകത്തിലൂടെ ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. ബിജെപി ആർഎസ്എസ് സംഘങ്ങൾ കള്ളപ്രചരണങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷാജഹാന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ബിജെപി പ്രവർത്തകരും അനുഭാവികളുമായ പ്രതികൾ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് കൊല്ലണമെന്ന ഉദ്ദേശത്തോടെ ഷാജഹാനെ ആക്രമിക്കുകയായിരുന്നു. ഒന്നാം പ്രതി ശബരീഷ് ഇടതു കൈയിലും തലയിലും രണ്ടാം പ്രതി അനീഷ് ഇടതുകാലിലും വെട്ടി. ഒന്നും രണ്ടും പ്രതികളാണ് വെട്ടിയതെന്നും താൻ അത് കണ്ടെന്നും ഷാജഹാന്റെ സുഹൃത്ത് സുരേഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.