മുംബൈ: മുംബൈയിൽ മലിന ജല പൈപ്പിൽ ദേശീയ പതാക ഉയർത്തി ബിജെപി മുംബൈ കോർപറേഷൻ അംഗം. എല്ലാ വീടുകളിലും ദേശീയ പതാക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നടപ്പിലാക്കാനുള്ള ആവേശത്തിൽ, ദേശീയ പതാകയെ അപമാനിക്കുകയായിരുന്നു മുംബൈയിലെ വനിതാ കോർപറേഷൻ അംഗം.
മലിന ജല പൈപ്പിൽ ദേശീയ പതാക നാട്ടി കോർപ്പറേഷൻ അംഗം സല്യൂട്ട് ചെയ്യുന്ന ചിത്രം പങ്ക് വച്ചാണ് സമൂഹ മാധ്യങ്ങളിൽ വിമർശനങ്ങൾ ഉയർന്നത്. ഇതാണ് ബിജെപി ദേശീയതയുടെ യാഥാർത്ഥ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരാൾ ട്വീറ്റ് ചെയ്തത്. മുംബൈയിലെ ബിജെപി കോർപ്പറേഷൻ അംഗത്തിന് പതാക ഉയർത്താൻ മലിനജല പൈപ്പല്ലാതെ മറ്റൊരു സ്ഥലവും കണ്ടെത്താനായില്ലേയെന്നും ചിലർ ചോദിച്ചു. വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഇതിനോടകം ഉയർന്നിട്ടുണ്ട്.