സ്വമേധയാ സ്വത്ത് വെളിപ്പെടുത്തിയില്ലെന്ന് കാണിച്ച് തമിഴ് സൂപ്പര്‍ താരം വിജയ്ക്ക് 1.5 കോടി രൂപ പിഴ ചുമത്തിയ ആദായ നികുതി വകുപ്പ് നടപടിക്ക് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. 2015- 16 വര്‍ഷത്തെ 15 കോടിയുടെ സ്വത്ത് വിജയ് വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി.
കാലപരിധി കഴിഞ്ഞ ശേഷമുള്ള ആദായ നികുതി വകുപ്പ് നടപടി നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടി വിജയ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. കേസില്‍ ആദായ നികുതി വകുപ്പിന് നോട്ടീസ് അയച്ച കോടതി സെപ്റ്റംബര്‍ 16നകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാനും നിര്‍ദേശിച്ചു.