ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. സൗരാഷ്ട്ര മേഖലയില്‍ നിന്നുള്ള 6 കോണ്‍ഗ്രസ് എംഎല്‍എമാര്‍ വൈകാതെ ബിജെപിയില്‍ ചേര്‍ന്നേക്കും. ഭവേഷ് കട്ടാര, ചിരാഗ് കല്ഗാറിയ, ലളിത് വസോയ, സഞ്ജയ് സോളാങ്കി, മഹേഷ് പട്ടേല്‍, ഹര്‍ഷദ് റിബാദിയ എന്നീ എംഎല്‍എമാരാണ് ബിജെപിയില്‍ ചേരുക. ഇവര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി ആര് പട്ടീലുമായി കൂട്ടിക്കാഴ്ച നടത്തിക്കഴിഞ്ഞു. ഇവര്‍ പാര്‍ട്ടി വിടാനുള്ള സാധ്യതയാണുള്ളതെന്ന് പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച മുന്‍ ഗുജറാത്ത് പിസിസി അധ്യക്ഷനും വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് ഈ എം എല്‍എമാര്‍ വന്‍ തുക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്ര പണം നല്കാന് സാധിക്കില്ലെന്ന് പാര്‍ട്ടി അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതെന്നാണ് മുന്‍ പിസിസി അധ്യക്ഷന്റെ വിശദീകരണം.
പാര്‍ട്ടി വിടാനൊരുങ്ങുന്ന ആറ് എംഎല്‍എമാരില്‍ നാല് പേരും പട്ടേല്‍ സമുദായക്കാരാണ്. മുന്‍ പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് കൂടുതല്‍ പട്ടേല്‍ വിഭാഗ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത് . ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം പ്രശ്ന പരിഹാരത്തിനായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ എ ഐ സി സി നിയോഗിച്ചിട്ടുണ്ട്.