സർക്കാർ ഉദ്യോഗസ്ഥർ ഫോൺ കോളുകൾ എടുക്കുമ്പോൾ ഹാലോ എന്ന് പറയുന്നതിന് പകരം ആദ്യം വന്ദേ മാതരം പറയണമെന്ന് മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര സർക്കാരിലെ സാംസ്കാരിക വകുപ്പ് മന്ത്രി സുധീർ മുങ്ക്തിവാറാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. അടുത്ത റിപ്പബ്ലിക്ക് ഡേ വരെ ഈ നിർദേശം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
‘രാജ്യം സ്വാതന്ത്ര്യത്തിന്റ 76-ാം വർഷത്തിലേക്ക് കടക്കുകയാണ്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ഹലോ എന്ന് പറയുന്നതിന് പകരം വന്ദേ മാതരം എന്ന് പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അടുത്ത വർഷം ജനുവരി 26 വരെ ഉദ്യോഗസ്ഥർ നിർദേശം പാലിക്കണം. വിദേശീയ പദമായ ഹലോ എന്ന വാക്ക് ഉപയോഗിക്കില്ല’, എന്നും സുധീർ മുങ്ക്തിവാർ പറഞ്ഞു.