കേന്ദ്രസർക്കാർ തുടരുന്നുകൊണ്ടിരിക്കുന്ന പൊതുമേഖലാ വിൽപ്പനക്കെതിരെ സിപിഐ(എം) കേന്ദ്ര കമ്മറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ.തോമസ് ഐസക്. ‘ഇന്ത്യൻ പൊതുമേഖലയുടെ തകർച്ചയും കേരളബദലും’ എന്ന വിഷയത്തിൽ പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സംഘടനയായ സ്പാറ്റൊയുടെ സംസ്ഥാന പഠന ക്യാമ്പിൽ ക്ലാസെടുക്കുകയായിരുന്നു തോമസ് ഐസക്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചത് പൊതുമേഖലയാണ്. അത്തരം പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യ കുത്തകകൾക്ക് വിൽക്കുന്നതിനെതിരെ ചെറുത്തുനിൽപ്പ് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
എൽഐസി അടക്കമുള്ള സ്ഥാപനങ്ങളുടെ ഓഹരി കേന്ദ്ര സർക്കാർ വിറ്റഴിക്കുകയാണ്. ഇതിനെതിരായ ജനകീയ പ്രതിരോധവും ബദലുകളുടെ സൃഷ്ടിയും അത്യന്താപേക്ഷിതമാണെന്നും ഡോ.തോമസ് ഐസക് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായിരുന്ന എൽഐസി പ്രതിവർഷം രാജ്യത്തിന് ഏറ്റവും കൂടുതൽ ലാഭം നൽകുകുകയും രാജ്യത്തെ അടിസ്ഥാന വികസന വികസന പ്രവർത്തനങ്ങൾക്ക് നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്തുയർന്ന വലിയ എതിർപ്പുകളെ പരിഗണിക്കാതെയാണ് കേന്ദ്ര സർക്കാർ എൽഐസി വിറ്റഴിച്ചത്. എൽഐസിക്ക് പുറമെ ബിപിസിഎൽ, എയർ ഇന്ത്യ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളെയും മോഡി ഭരണകൂടം വിറ്റഴിച്ചിരുന്നു.