രാജസ്ഥാനിൽ അധ്യാപകൻ്റെ ക്രൂര മർദ്ധനത്തിൽ വിദ്യാർത്ഥി മരിച്ചു. അധ്യാപകന്റെ കുടിവെള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് ഒൻപത് വയസുകാരനെ അധ്യാപകൻ ചെയിൽ സിംഗ് ക്രൂരമായി അടിച്ചുകൊന്നത്. കടുത്ത ജാതി ബോധമുള്ള അധ്യാപകന് ദളിത് സമുദായത്തിൽ നിന്നുള്ള വിദ്യാർത്ഥി തൻ്റെ കുടിവെള്ള പാത്രത്തിൽ കൈവെച്ചത് ഇഷ്ടമായില്ല. ജലോർ ജില്ലയിലെ സാല്യ ഗ്രാമത്തിൽ ഒരു സ്വകാര്യ സ്കൂളിൽ ജൂലൈ 20നാണ് സംഭവം നടന്നത്. കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
സ്കൂളിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. കൊലപാതകത്തിൽ കേസെടുത്ത പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു. എസ് സി, എസ് ടി വിഭാഗത്തിനെതിരായ പീഡനങ്ങൾ തടയൽ, കൊലപാതകം എന്നീ വകുപ്പുകൾ അധ്യാപകനെതിരെ ചുമത്തിയിട്ടുണ്ട്. അധ്യാപകനായ കൊലപാതകിക്ക് എതിരെ വിദ്യാഭ്യാസ വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടു.