തിരംഗ യാത്രക്കിടെ പശുവിൻ്റെ ആക്രമണത്തില്‍ ഗുജറാത്ത് മുന്‍ ഉപ മുഖ്യമന്ത്രി നിതിന്‍ പട്ടേലിന് പരുക്ക്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ കരന്പൂറിനടത്താണ് സംഭവം നടന്നത്.
തിരംഗ യാത്ര നടക്കവെ അടുത്തുള്ള പച്ചക്കറി ചന്തയിലൂടെ അലഞ്ഞു തിരിയുന്ന പശു ജാഥയിലേക്ക് ഓടിക്കയറി ആളുകളെ കുത്തുകയായിരുന്നു. നിതിന്‍ പട്ടേലിന് കാല്‍മുട്ടിന് പരുക്കേറ്റു. പരുക്കേറ്റ നിതിന്‍ പട്ടേലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി. പരുക്ക് ഗുരുതരമല്ലെങ്കിലും 20 ദിവസം വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
നിതിന്‍ പട്ടേലിനെക്കൂടാതെ മറ്റ് 5 പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. 2016 മുതല്‍ 2021 വരെ വിജയ് രൂപാനിക്ക് കീഴില്‍ ഉപമുഖ്യമന്ത്രിയായിരുന്നു നിതിന്‍ പട്ടേല്‍.