മഹാരാഷ്ട്രയിൽ ആഭ്യന്തര വകുപ്പിനായുള്ള പിടിവലി ശക്തമാവുന്നു. ശിവസേനാ വിമതനായ ഷിൻഡെയ്ക്കു മുഖ്യമന്ത്രിസ്ഥാനം നൽകിയപ്പോൾ തന്നെ ബിജെപി ആഭ്യന്തര വകുപ്പിൽ പിടിമുറുക്കത്തിയതാണ്. എന്നാൽ മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന നിലപാട് ഏക്നാഥ് ഷിൻഡെ എടുത്തതോടെ ശിവസേന – ബിജെപി തർക്കം മറനീക്കി വന്നു.
മുന്നണിയിൽ മന്ത്രിസ്ഥാനം ലഭിക്കാത്ത ബിജെപി എംഎൽഎമാരും അകൽച്ചയിലാണ്. അതെ സമയം, പ്രതിപക്ഷത്ത് ശിവസേന (ഉദ്ധവ്) –എൻസിപി– കോൺഗ്രസ് സഖ്യത്തിലും (മഹാവികാസ് അഘാഡി) സ്വരച്ചേർച്ചയില്ലായ്മ കടുക്കുന്നുണ്ട്.