പൊതുജനങ്ങൾക്ക് നൽകി വരുന്ന സൗജന്യ സേവനങ്ങൾക്കും ക്ഷേമ പദ്ധതികൾക്കും തടയിടയിട്ട് കേന്ദ്ര സർക്കാർ. വിവിധ സംസ്ഥാന സർക്കാരുകൾ നൽകുന്ന ഇത്തരം ക്ഷേമ പദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തിരുന്നു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് വിഷയം പഠിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ധന കമ്മീഷൻ അധ്യക്ഷൻ, കേന്ദ്ര- സംസ്ഥാന ധന സെക്രട്ടറിമാർ, റിസർവ് ബാങ്ക് പ്രതിനിധി, നിതി ആയോഗ് സിഇഒ, തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധി, ഫിക്കി-സിഐഐ-വ്യാവസായിക സംഘടനകളുടെ പ്രതിനിധികൾ, ദേശീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ സമിതിയിലുണ്ടാകും. കഴിഞ്ഞ മാസമാണ് വിവിധ സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് നൽകുന്ന സൗജന്യ സേവനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തുവന്നത്. ജനങ്ങൾക്ക് നൽകുന്ന സൗജന്യ സേവനം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി ആവർത്തിച്ചു.
അതേസമയം കേന്ദ്രസർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്നും ജനവിരുദ്ധ ഭരണമാണ് നടത്തുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. വൻകിടക്കാരുടെ പത്ത് ലക്ഷം കോടി ബാങ്ക് വായ്പ എഴുതി തള്ളിയവരാണ് പാവങ്ങൾക്കുള്ള സൗജന്യങ്ങൾ എതിർക്കുന്നതെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കോർപ്പറേറ്റ് ഭീമൻ അധാനിക്കുവേണ്ടി കഴിഞ്ഞ ദിവസം കൽക്കരിയുടെ ഇറക്കുമതി തീരുവ പൂർണ്ണമായും കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വൻ പ്രധിഷേധനകളാണ് എൻഡിഎ ഭരണകൂടത്തിനെതിരെ ഉയരുന്നത്.