മോഡി ഭരണത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ അവകാശം നേരിടുന്നത് വലിയ തകർച്ചയാണെന്നും തീരുമാനം എടുക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ‘ഹർ ഘർ തിരംഗ’ ക്യാമ്പയിന്റെ ഭാഗമയി ദേശീയപതാക ഉയർത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യ ഫെഡറൽ രാജ്യമാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഇവിടെ അവകാശങ്ങളുണ്ട്. കേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കുന്ന സമീപനം ജനാധിപത്യ വിരുദ്ധമാണ്.
‘സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്യവും വിഷയമാണ്. കേന്ദ്രം വലിയ തോതിൽ കടം എടുക്കുന്നു. സംസ്ഥാനങ്ങളുടെ കടം എടുപ്പ് വെട്ടിക്കുറയ്ക്കുന്നു. രണ്ട് തരത്തിൽ ജനങ്ങളെ കാണുന്നു. സ്വാതന്ത്ര്യ ദിനം ഇത് ചർച്ച ചെയ്യാനുള്ള വേദി കൂടിയാണ്. ഇന്ത്യ എന്ന സങ്കൽപ്പത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നത് കൂടി പ്രധാനമാണ്’ എന്ന് ധനമന്ത്രി വ്യക്തമാക്കി.