കോൺഗ്രസ് അനുകൂല സംഘടനായ സെക്രട്ടറിയേറ്റ് അസോസിയനിൽ തർക്കം ഒഴിഞ്ഞില്ല. സെക്രട്ടറിയേറ്റ് അസോസിയേഷൻ സമ്മേളനം കഴിഞ്ഞ് മാസങ്ങളായിട്ടും ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നില്ല. ഔദ്യോഗിക പക്ഷത്തിന് സംഘടനയിലുള്ള സ്വാധീനം നഷ്ട്ടമാകാതിരിക്കാനാണ് ഭാരവാഹികളെ പ്രഖ്യാപിക്കാത്തതെന്നാണ് വിമത പക്ഷത്തിന്റെ വാദം. ഇതാണ് തർക്കത്തിന് കാരണം.
അസോസിയേഷൻ വിമത വിഭാഗം നേതാവിന്റെ പേരിൽ അഴിമതി കേസിൽ വിജിലൻസ് അന്വേഷണം നടന്നിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷങ്ങളിൽ വിമത വിഭാഗം നേതാവിന് മത്സരിക്കാനായിരുന്നില്ല. എന്നാൽ നേതാവ് സംഘടനയിൽ തിരിച്ചെത്തിയതോടെ കൂടിയാലോചന നടത്താതെ വിമതപക്ഷം പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. രണ്ടാഴ്ച മുമ്പ് ചേർന്ന ഗ്രൂപ്പ് യോഗത്തിൽ എം എസ് ഇർഷാദ് പ്രസിഡന്റായ പുതിയ കമ്മിറ്റിയെയും പ്രഖ്യാപിച്ചു. ഇതോടെ ഔദ്യോഗിക പക്ഷവും തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോയി. ഇതോടെ അസോസിയേഷനിലെ പൊട്ടിത്തെറി രൂക്ഷമായി.
തർക്കം പരിഹരിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിളിച്ചു ചേർത്ത ഒത്തുതീർപ്പ് യോഗവും വിജയിച്ചില്ല. ഇതോടെ നേതാക്കൾ കോടതിയെ സമീപിച്ചു. സെക്രട്ടറിയേറ്റ് അസോസിയേഷന് പുറമെ ലോഴേയ്സ് കോൺഗ്രസിലും ഭിന്നത രൂക്ഷമാണ്.