എൻഡിഎ ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ പോരിനൊരുങ്ങി ജെഡിയു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമായി 40 ലോക്സഭാ സീറ്റുകൾ ബിജെപിക്ക് നഷ്ടമാകുമെന്നും ജനതാദള്‍ യുണൈറ്റഡ് പ്രസിഡന്റും ലോക്സഭാംഗവുമായ ലലന്‍ സിംഗ് പറഞ്ഞു.
ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ മൂന്ന് സംസ്ഥനങ്ങളിലായി എൻഡിഎയുടെ 40 സീറ്റുകള്‍ കുറയ്ക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലാലന് സിംഗ് പറഞ്ഞു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പുകളിൽ നരേന്ദ്ര മോഡിയും എൻഡിഎയും വിജയിച്ചു എന്നാൽ 2024 ൽ വിജയിക്കില്ലെന്ന് നിതീഷ് കുമാറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.