ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ നിന്ന് പാഠഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം പൂർണമായും നടപ്പാക്കില്ലെന്ന് കേരളം. ഗുജറാത്ത് കലാപം, മുഗൾ രാജവംശം, കർഷക സമരം മുതലായ കാര്യങ്ങൾ ഒഴിവാക്കാനാവില്ലെന്ന് കേരളം. ഇതുസംബന്ധിച്ച് എസ്സിഇആര്ടി റിപ്പോര്‍ട്ട് ഹയര്‍സെക്കന്‍ഡറി വകുപ്പിന് കൈമാറി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് എൻ സി ഇ ആർ ടി പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കുന്നത്.
കേരളത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എൻ സി ഇ ആർ ടിയുടെ നിർദേശമനുസരിച്ചുള്ള പാഠഭാഗങ്ങളിൽ ഗുജറാത്ത് കലാപം, മുഗൾ രാജവംശം, കർഷക സമരം മുതലായ സംഭവങ്ങൾ പൂർണമായും ഒഴിവാക്കിയ സാഹചര്യമാണ്. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുകയും വിദ്യഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. ഈ പാഠഭാഗങ്ങള്‍ ഒഴിവാക്കേണ്ടതില്ല എന്നാണ് എസ്സിഇആര്ടിയുടെ പഠനത്തില്‍ പറയുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക. ഏതൊക്കെ പാഠഭാഗങ്ങള്‍ പഠിപ്പിക്കണം എന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം എന്ന് എസ്സിഇആര്ടി വ്യക്തമാക്കി.