ഏറെക്കാലത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനത്തിന് ഇന്ന് തീരുമാനമാകും. പുതിയ സർക്കാർ അധികാരത്തിലേറി 40 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭാ വികസനം. നിലവിൽ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഏകനാഥ് ശിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മാത്രമാണുള്ളത്. ബിജെപിയിൽ നിന്നും ശിൻഡെ പക്ഷത്ത് നിന്നും 9 പേർ വീതം സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് വിവരം.
ആഭ്യന്തരവകുപ്പ് ഫഡ്നാവിസിന് തന്നെ ലഭിക്കുമെന്നാണ് സൂചന.രാവിലെ 11 മണിയോടെ രാജ്ഭവനിൽ വച്ചാവും ചടങ്ങ്. അജിത് പവാർ അടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. മന്ത്രിസഭാ വികസനം ശിൻഡെ ക്യാമ്പിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്ന പ്രതീക്ഷ ഉദ്ദവ് പക്ഷത്തിനുണ്ട്.12 വിമത എംഎൽഎമാരുമായി ആശയവിനിമയം നടക്കുന്നുണ്ടെന്ന് ഉദ്ദവ് പക്ഷത്തുള്ള എം പി വിനായക് റാവത്ത് പറഞ്ഞു.