“വേശ്യക്കും വേശ്യയുടേതായ ന്യായീകരണമുണ്ടാകുമെന്ന്” എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസ് പറഞ്ഞതായി മുൻ ഹരിത നേതാക്കളുടെ മൊഴി പുറത്ത്. നവാസിനെതിരെ മുൻ ഹരിത നേതാവ് നജ്മ നൽകിയ മൊഴിയാണ് പുറത്തായത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ വെച്ച് നവാസ് സംസാരിച്ചെന്നും മൊഴിയിൽ പറയുന്നു.
കഴിഞ്ഞ വർഷമാണ് എംഎസ്എഫ് നേതാക്കൾ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. 2021 ജൂണ്‍ ഇരുപത്തിരണ്ടിന് നടന്ന കോഴിക്കോട് യോഗത്തിലാണ് സംഭവം നടന്നത്. സ്ത്രീ വിരുദ്ധ പരാമർശത്തിൽ പികെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുല്‍ വഹാബ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് എന്നിവര്‍ക്കെതിരെയാണ് ഹരിത മുന്‍ ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നത്.
ലീഗ് നേതൃത്വത്തിന് ഹരിത ഭാരവാഹികൾ നൽകിയ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടിയുണ്ടായിരുന്നില്ല. ശേഷം വനിതാ കമ്മീഷനും ഹരിത ഭാരവാഹികൾ പരാതി നൽകി. ഇതോടെ ഹരിത ഭാരവാഹികളെ പുറത്താക്കാൻ ഹരിത കമ്മറ്റി തന്നെ ലീഗ് പിരിച്ചു വിട്ടിരുന്നു.