സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.
കണ്ണൂർ ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നതിനിടയിലാണ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നഷ്ടപരിഹാര വിതരണം ഇന്നുണ്ടാകുമെന്ന് അറിയിച്ചത്.
ശക്തമായ മഴയിൽ കണ്ണൂർ ജില്ലയിൽ വലിയ നാശനഷ്ടമാണുണ്ടായത്. മഴവെള്ളപാച്ചിലിലും ഉരുൾ പൊട്ടലിലും ഇതുവരെ നഷ്ടപെട്ടത് 3 ജീവനുകളാണ്. നിരവിധി വീടുകൾക്ക് കാര്യമായ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. മഴക്കെടുതിയിൽ ജില്ലയിലെ ഗതാഗതവും താറുമാറായി. മാനന്തവാടി റോഡ് ഗതാഗതം പുനസ്ഥാപിക്കാൻ ഒരു പാട് ബുദ്ധിമുട്ടുണ്ട്. വീട് നഷ്ടമായവർക്ക് പുനരധിവാസത്തിന് പദ്ധതിയുണ്ടാക്കും. ചുരം റോഡ് രണ്ട് ദിവസം കൊണ്ട് ശരിയാക്കാനാണ് ആലോചിക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.