കഴിഞ്ഞ ദിവസം കണ്ണൂര്‍ പിണറായി പാനുണ്ടയിൽ ആർഎസ്എസ് പ്രവര്ത്തകന് ജിംനേഷ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. എന്നാൽ ബിജെപി പ്രവർത്തകൻ ജിംനേഷിനെ സിപിഐഎം പ്രവർത്തകരാണ് കൊലപ്പെടുത്തിയതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ. ഹൃദയാഘാതം മൂലമാണ് ജിംനേഷ് മരിച്ചതെന്നും ശരീരത്തിൽ പരിക്കുകളില്ലെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ വ്യക്തമാക്കി.
സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നായിരുന്നു ആര്‍എസ്എസിന്റെ ആരോപണം. ജിംനേഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ആരോപണത്തെ തള്ളിക്കളയുകയാണ് പോലീസ്. ഇന്ദിരാഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ജിംനേഷ് കുഴഞ്ഞു വീണ് മരിച്ചത്. ആർഎസ്എസുകാരനെ സിപിഐഎം പ്രവർത്തകരാണ് കൊലപ്പെടുത്തിയതെന്ന് വരുത്തി തീർക്കാൻ ബിജെപി നടത്തിയ ശ്രമം ഹീനമാണെന്നും ആസൂത്രിത കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും എം വി ജയരാജൻ പറഞ്ഞു.