കോവിഡ് പ്രതിസന്ധിയിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല, എന്നുംപറഞ്ഞ് കൈകഴുകുന്ന കേന്ദ്രസർക്കാരിന്റെ മറ്റൊരു മുഖം ഇവിടെ തുറന്നു കാട്ടുകയാണ്. ആവശ്യത്തിലധികം സമയവും പണവുമുണ്ടായിട്ടും കോവിഡിന്റെ രണ്ടാംതരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ പൂർണ്ണമായും അവഗണിച്ച് ഒരു മുൻകരുതലുമെടുക്കാതെ നാട് തെണ്ടുകയായിരുന്നു പ്രധാനമന്ത്രിയും സംഘവും.. എന്നാൽ ഇതിനെല്ലാമിടക്ക് ആരും ശ്രദ്ധിക്കാതെ പോയ ചില വസ്തുതകളുണ്ട്..
കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ അഴിമതിക്കറയായ റഫേൽ യുദ്ധവിമാന അഴിമതിയെക്കുറിച്ച് അറിയാത്തവരായി ആരും കാണില്ല.
36 ഇരട്ട – എഞ്ചിൻ പോർവിമാനം ഇന്ത്യ, ഫ്രഞ്ച് കമ്പനിയായ ഡസോൾട്ട് ഏവീയേഷനിൽ നിന്നും തീവിലയ്ക്ക് അതായത്, 58000 കോടി രൂപയ്ക്കാണ് വാങ്ങിയത്.. അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ കഥയിലേക്ക് ഞങ്ങൾ പോകുന്നില്ല.. എന്നാൽ അതേ സമയം ഇപ്പോൾ, ഈജിപ്റ്റ് എന്ന കൊച്ചു രാജ്യം ഫ്രാൻസിൽ നിന്നും 30 റഫേൽ വിമാനങ്ങൾ വാങ്ങുകയാണ്.. ഇന്ത്യ വാങ്ങിയ അതേ റഫേൽ വിമാനങ്ങൾ, അതേ ഫ്രാൻസിൽ നിന്നും, അതേ ഡസോൾട്ട് കമ്പനിയിൽ നിന്നും. പക്ഷേ, ഒരു വ്യത്യാസം മാത്രം. ഇടനില നിൽക്കാൻ അംബാനിയെ പോലുള്ള ഒരാളുമില്ല. അതുകൊണ്ടുതന്നെ 30 വിമാനത്തിന് 4.5 ബില്യൺ ഡോളറാണ് വിലയായത്. അപ്പോൾ 1 റഫേൽ വിമാനത്തിന്റെ വില150 മില്യൺ ഡോളർ. എന്നുവെച്ചാൽ 1100 കോടി ഇന്ത്യൻ രൂപ. ഇനി ഇന്ത്യ വാങ്ങിയ കണക്ക് നോക്കാം.. 36 റഫേൽ 8.7 ബില്യൺ ഡോളറിനാണ് ഇന്ത്യ വാങ്ങിയത്.. അപ്പോൾ 1 റഫേൽ വിമാനത്തിന്റെ വില 242 മില്യൺ ഡോളർ. അതായത് 1800 കോടി ഇന്ത്യൻ രൂപ. ഈജിപ്ത് വാങ്ങിയത് 1100 കോടിക്ക്.. ഇന്ത്യ വാങ്ങിയത് 1800 കോടിക്ക്.. അതായത് ഒരു റഫേൽ വിമാനത്തിന് ഇന്ത്യ കൊടുത്ത എക്സ്ട്രാ രൂപ 700 കോടി ഇന്ത്യൻ രൂപ!!! അപ്പോൾ 36 വിമാനങ്ങൾക്ക് ഇന്ത്യ കൊടുത്ത് വെറും 25,000 കോടി രൂപ.
സെറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്ര സർക്കാരിന് നൽകുന്ന കോവിഡ് വാക്സിൻ വിലയായ 150 രൂപ വെച്ച് കൂട്ടിയാൽ, 18 വയസ്സിന് മുകളിൽ ഉള്ള സകല ഇന്ത്യക്കാർക്കും 2 ഡോസ് കോവിഡ് വാക്സിൻ നൽകാൻ 24,000 കോടി ഇന്ത്യൻ രൂപ മതി.. റാഫേലിന് വേണ്ടി കൂടുതൽ കൊടുത്ത പണത്തിലും 1000 കോടി രൂപ കുറവ്.. ഡൽഹിയിൽ പാർലമെന്റ് മന്ദിരത്തിന്റെയടക്കം പുനർനിർമ്മാണ പ്രോജക്ട് സെൻട്രൽ വിസ്റ്റയുടെ എസ്റ്റിമേറ്റ് തുക 20,000 കോടി.. ആർക്കും ഒരു ഉപകാരവുമില്ലാത്ത പട്ടേൽ പ്രതിമ പണിതത് 2063 കോടി രൂപയ്ക്ക്.. പിഎം കെയേർസ് ഫണ്ടിലേക്ക് കിട്ടിയ തുകയെപ്പറ്റി ആർക്കും ഒരു ധാരണയുമില്ല. അതിന് ഓഡിറ്റുമില്ല. 2020 മാർച്ച് 28 നാണ് PM – CARES പ്രഖ്യാപിക്കുന്നത്. അതായത് ഇന്ത്യയിൽ കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് രണ്ട് മാസത്തിനിപ്പുറം. വെറും 50 ദിവസങ്ങൾക്കുള്ളിൽ 9678 കോടി രൂപയോളം സമാഹരിക്കാൻ PM – CARES പ്രോജക്റ്റിനായി. എന്നാൽ PM- CARES ൻ്റ ഒഫീഷ്യൽ സൈറ്റിൽ നൽകിയിരിക്കുന്നത് വെറും 3 ദിവസത്തെ കളക്ഷൻ തുകയായ 3076.62 കോടി രൂപ മാത്രമാണ്. കഴിഞ്ഞ ഒരു വർഷ കാലത്തിനിടയിൽ പി.എം കെയറിൽ നിന്ന് പണം ചിലവിട്ട രാജ്യത്ത് എത്ര ഓക്സിജൻ പ്ലാൻ്റുകൾ കേരള മാതൃകയിൽ കേന്ദ്ര സർക്കാർ സ്ഥാപിച്ചു എന്ന് ചോദിച്ചാൽ ആർക്കും ഉത്തരമുണ്ടാവില്ല. എല്ലാത്തിനും പുറമേ അടിക്കടിക്ക് ഇന്ധന- പാജകവാതക വില വർദ്ധിപ്പിച്ച് സാധാരണക്കാരായ ജനങ്ങളെ കൊള്ളചെയ്യുന്നു.
ഇങ്ങനെ നോക്കിയാൽ എല്ലാ അർഥത്തിലും രാജ്യത്തിന്റെ പോക്ക് വലിയ ദുരന്തത്തിലേക്കാണ്. കോർപ്പറേറ്റുകളുടെ നികുതി എഴുതിത്തള്ളിയ കോടികളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ രാജ്യത്തിന് ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നു.. ബിജെപി സർക്കാർ അഴിമതിയിലൂടെ അടിച്ച് മാറ്റിയ പണവും അനാവശ്യമായി ധൂർത്തടിച്ച പണവും ഉണ്ടായിരുന്നെങ്കിൽ ജനം തെരുവിൽ പിടഞ്ഞ് വീണ് മരിക്കില്ലായിരുന്നു.. ഓർക്കുക.. ഈ പ്രതിസന്ധി രാജ്യം ഭരിക്കുന്ന സർക്കാർ വരുത്തിവെച്ചതാണ്.. മനുഷ്യനിർമ്മിതമാണ്..