ഈ കോവിഡ് കാലം നന്മകളോടൊപ്പം വിഷം വമിക്കുന്ന തിന്മകളെക്കൂടി തിരിച്ചറിയുന്ന കാലമാണ്.. എത്രയൊക്കെ മൂടിവെച്ചാലും ഉള്ളിന്റെ ഉള്ളിലെ ഫ്രോഡ്തരം അറിയാതെ പുറത്തുവരും എന്നൊരു സിനിമാ ഡയലോഗുണ്ട്.. കറക്ടാണ്.. എല്ലാവരും ഒറ്റക്കെട്ടായി ഒരു പ്രതിസന്ധിയെ നേരിടുമ്പോൾ അതിനിടയിലൂടെ കുത്തിത്തിരിപ്പുമായി വരുന്ന, വിഷം ചീറ്റുന്ന രാജവെമ്പാലകളെ കണ്ടില്ലെന്ന് നടിക്കാൻ പ്രബുദ്ധ കേരളത്തിന് കഴിയില്ല.
ഇനി വിഷയത്തിലേക്ക് വരാം.. ഇന്നലെ രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന രണ്ട് മുഖങ്ങളുണ്ട്: ഡിവൈഎഫ്ഐ പ്രവർത്തകരായ രേഖ പി മോളും അശ്വിൻ കുഞ്ഞുമോനും. ഓരോ ദുരന്തകാലത്തും സ്വാർഥത മറന്ന് അപരനിലേക്ക് സഹായം നീട്ടുന്ന രണ്ടു പേർ. ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ തയ്യാറായ രണ്ട് ചെറുപ്പക്കാർ.. സഖാക്കൾ.. പുന്നപ്ര വടക്കുപഞ്ചായത്തിൽ ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ആണ് ബൈക്കിൽ കയറ്റി ഇവർ ആശുപത്രിയിൽ എത്തിച്ചത്. രോഗിയെ നടുക്കിരുത്തി, രേഖ പിറകിൽ ഇരുന്നു. അശ്വിൻ ആണ് വണ്ടി ഓടിച്ചത്. ‘കോവിഡ് രോഗികളെ താമസിപ്പിക്കുന്ന ഡിസിസി സെന്ററിൽ ഒരു രോഗി ശ്വാസം കിട്ടാതെ വളരെ മോശം അവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞപ്പോളാണ് ആമ്പുലൻസിന് കാത്തുനിൽക്കാതെ ഇവർ ചാടിയിറങ്ങിയത്.. ആ കോംപൗണ്ടിൽ തന്നെ ഒരു സഹകരണ ആശുപത്രി ഉണ്ടായിരുന്നതിനാൽ ബൈക്കിൽ കയറ്റി പെട്ടെന്ന് അങ്ങോട്ട് എത്തിച്ചു. ഓക്സിജനും നെബുലൈസേഷനും നൽകി. പിന്നീട് ആംബുലൻസ് എത്തിയ ശേഷം കോവിഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മനസ്സാക്ഷിയുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് ഈ സംഭവങ്ങൾ കാണുമ്പോൾ എന്തായിരിക്കും തോന്നുക..? അവരുടെ രാഷ്ട്രീയം വിട്ടേക്കുക.. രണ്ട് ചെറുപ്പക്കാർ മറ്റൊന്നും ചിന്തിക്കാതെ ഒരു രോഗിയുടെ ജീവൻ സംരക്ഷിക്കുവാൻ വേണ്ടി ഇറങ്ങിതിരിച്ച നന്മയെ അല്ലെ..? എന്നാൽ അവിടെയുമുണ്ട് വിഷം നിറഞ്ഞ കണ്ണുകൾകൊണ്ട് മാത്രം കാര്യങ്ങളെ കാണുന്ന ചിലർ.. അതിലൊന്നാണ് സംഘിയാണെന്ന് പറയാൻ ചമ്മലുള്ള നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയുടെ ഫ്രസ്ട്രേഷനിൽ നിൽക്കുന്ന ഒരു ശരാശരി സംഘിക്ക് തന്റെ മനസ്സിലെ കാളകൂട വിഷം പുറംതള്ളാൻ കിട്ടിയ സുവർണ്ണാവസരങ്ങളാണ് ഇത്തരം സംഭവങ്ങൾ. ഫേസ്ബുക്കിൽ ഇയാൾ കുറിച്ച പോസ്റ്റിൽ, എങ്ങനെ ഒരു ശരാശരി കേരളശത്രുവായ സംഘിക്ക് തരംതാഴാം എന്ന് തെളിയിക്കുകയാണ്.
”ഓടിക്കുന്ന ആളിനും പിന്നിൽ ഇരിക്കുന്ന ആളിനും മധ്യ രോഗിയെ വെച്ചതിനാൽ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിൻറെ ഇടയിൽ ജാം തേച്ചത് സങ്കല്പിക്കുക’ എന്നുതുടങ്ങി രൂക്ഷമായ പരിഹാസമാണ് ഫേസ്ബുക് കുറിപ്പിൽ പങ്കുവെച്ചിരിക്കുന്നത്. ‘ആംബുലൻസിൽ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ, ബൈക്കിൽ അതിനുള്ള അവസരമില്ല. ആളിൻറെ ജീവനും മാനവും സംരക്ഷിക്കപ്പെടും.. ഇങ്ങനൊക്കെയാണ് കുറിപ്പ്.. ഇത്ര വൃത്തികെട്ട രീതിയിൽ ചിന്തിക്കാൻ ഇയാളെ പോലുള്ള സംഘികൾക്കല്ലാതെ മറ്റാർക്കാണ് കഴിയുക. നമ്മുടെ കൺമുന്നിൽ ഒരു ജീവൻ പിടയുന്നത് ഏതുവിധേനയും രക്ഷിക്കുക എന്നല്ലേ സാധാരണക്കാർ ചിന്തിക്കൂ.. എന്നാൽ ഞാൻ സംഘിയാണെന്ന് പറഞ്ഞാൽ ജനങ്ങൾ ഒറ്റപ്പെടുത്തുമെന്നും പരിഹസിക്കുമെന്നും അറിയാവുന്ന ഈ നിഷ്കു നിരീക്ഷകൻ ചിന്തിക്കുന്നത് വളരെ നീചമായിട്ടായിരിക്കും.. ഇയാളൊരു പ്രതീകമാണ്.. കേവലമൊരു ശാഖാ സംഘിമുതൽ രാജ്യംഭരിക്കുന്ന ഭരണാധികാരിയായ സംഘികളുടെ വരെ പ്രതീകം..കേരളത്തെ ശത്രുക്കളായി കാണുന്നവരുടെ പ്രതീകം.
രാഷ്ട്രീയ നിരീക്ഷണം തൊട്ടു കാലാവസ്ഥ നിരീക്ഷണം വരെ നടത്തുന്ന അതായത് ആട്ടിൻകാട്ടം മുതൽ ആറ്റംബോംബ് വരെയുള്ള കാര്യങ്ങളിൽ അഭിപ്രായം വിളമ്പാൻ ചാനലുകൾ എഴുന്നള്ളിച്ചു കൊണ്ടിരുത്തുന്ന ഈ സാംഘിക്ക് മറ്റൊരു മനോ വൈകൃതം കൂടിയുണ്ട്. തന്നെ വിമർശിക്കുന്നവരുടെ അമ്മമാരുടെ ജാരൻ ആണെന്ന് സ്വയം ഞെളിയുന്ന ചികിൽസിച്ചു മാറ്റാനാവാത്ത രോഗം. റേപ് ജോക്ക് പറഞ്ഞു ആനന്ദം കണ്ടുത്തുന്ന ഈ ചിത്തരോഗിയുടെ വാക്കതിസാരം സഹിക്കണ്ട ബാധ്യതയൊന്നും പ്രബുദ്ധ കേരളത്തിനില്ല. ചാനലുകളുടെ വാർത്താ മുറികളിൽ നിന്ന് ഈ സംഘിയെ മാറ്റി നിർത്തിയില്ലെങ്കിൽ ഇത്തരം മാലിന്യങ്ങൾ നമ്മുടെ സാസ്കാരിക പരിസരത്തു കുമിഞ്ഞുകൂടി ദുർഗന്ധം പരത്തുന്നത് തുടർന്ന് കൊണ്ടേയിരിക്കും.