കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ട്വന്റി–-20 ടീമിനെ ഹർമൻപ്രീത് നയിക്കും. പതിനഞ്ചംഗ ടീമിനെയും പ്രഖ്യാപിച്ചു. ആദ്യമായാണ് ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഉൾപ്പെടുന്നത്. ഓസ്ട്രേലിയ, ബാർബഡോസ്, പാകിസ്ഥാൻ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് ബി ഗ്രൂപ്പിൽ. ജൂലൈ 29ന് ഉദ്ഘാടനമത്സരത്തിൽ ഓസീസുമായാണ് ഇന്ത്യയുടെ ആദ്യ കളി.
ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, എസ് മേഘ്ന, താനിയ സപ്ന ഭാട്ടിയ, യസ്തിക ഭാട്ടിയ, ദീപ്തി ശർമ, രാജേശ്വരി ഗെയ്ക്ക്വാദ്, പൂജ വസ്ത്രാകർ, മേഘ്ന സിങ്, രേണുക ഠാക്കൂർ, ജെമീമ റോഡ്രിഗസ്, രാധ യാദവ്, ഹർലീൻ ഡിയോൾ, സ്നേഹ് റാണ.
റിച്ചാ ഘോഷ്, പൂനം യാദവ്, സിമ്രാൻ ദിൽ ബഹദൂർ എന്നിവർ പകരക്കാരായും ടീമിനൊപ്പമുണ്ട്.