തിരുവനന്തപുരം: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടേ പിന്തുണ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. 2016 ൽ വട്ടിയൂർക്കാവിൽ നിന്ന് 7622 വോട്ടുകൾക്കാണ് മുരളീധരൻ വിജയിച്ചത്. ബിജെപി സ്ഥാനാർഥിയായ കുമ്മനം രാജശേഖരനാണ് രണ്ടാം സ്ഥാനത്തെത്തിയത്.
മുരളീധരന്റെ വെളിപ്പെടുത്തലോടെ കോൺഗ്രസ് ജമാഅത്തെ ഇസ്ലാമി ബന്ധത്തിന്റെ കൂടുതൽ തെളിവുകളാണ് പുറത്തു വരുന്നത്. നേരത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് എസ്ഡിപിഐ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും കോൺഗ്രസ് നേതൃത്വം അത് തള്ളി പറയാതിരിക്കുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചപ്പോൾ എസ്ഡിപിഐ പ്രവർത്തകർ പരസ്യമായി ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.
2019 മുതൽ വെൽഫയർ പാർട്ടിയുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ട്. അത് ദേശീയതലത്തിൽ കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമാണ്. കോൺഗ്രസിനെ പിന്തുണയ്ക്കുകയെന്നത് വെൽഫയർ പാർട്ടിയുടെ ദേശീയ നയമാണെന്നുമാണെന്നും മുരളീധരൻ വ്യക്തമാക്കി.