തിരുവനന്തപുരം: തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
അതേസമയം തൊഴിലാളി ഒഴുക്കിൽെപെട്ടു മരിച്ച സംഭവത്തിൽ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു സമീപനമാണ് റെയിൽവേ സ്വീകരിക്കുന്നത്. ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് വ്യക്തമായി മറുപടി നൽകിയില്ല. നിയമവശം ആലോചിച്ചശേഷം തീരുമാനിക്കും എന്നായിരുന്നു ഡിവിഷണൽ മാനേജർ ഡോ.മനീഷ് തപ്ല്യാലിന്റെ മറുപടി.