കോഴിക്കോട്: കോൺഗ്രസ് മൃദുഹിന്ദുത്വ നയം സ്വീകരിക്കുന്നതായി മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽസെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് അത് ആരോപിച്ച് പാർടിയെ തളർത്തുന്നത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസിന്റെ മൃദുഹിദുത്വ സമീപനം സംബന്ധിച്ച് ലീഗീന് നേരത്തെ പരാതിയുണ്ട്. എന്നാൽ സിഎഎ പോലുള്ള വിഷയങ്ങൾ തെരഞ്ഞെുടുപ്പിന് തൊട്ടുമുമ്പ് പുറത്തെടുത്തിട്ട് ന്യൂനപക്ഷങ്ങളെ പ്രകോപിതരാക്കി വിഭാഗീയത ഉണ്ടാക്കൽ ബിജെപിയുടെ തന്ത്രമാണ്. അല്ലാത്ത ചില ഘട്ടത്തിൽ കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നതായി ലീഗിന് പരാതിയുണ്ട്. അത് കോൺഗ്രസിനോട് തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇന്ത്യ മുന്നണിയിൽ പരാതി തുറന്നുപറഞ്ഞിട്ടുണ്ടെന്നും മാധ്യമം പത്രത്തിന് നൽകിയ അഭിമുഖത്തിൽ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.