തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ശ്രമിക്കുന്നതിലൂടെ രാഷ്ട്രീയ ലക്ഷ്യം നേടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള തുടർച്ചയായ നീക്കത്തിന്റെ ഭാഗമാണ് പൗരത്വ നിയമം. ആ നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ല. ജനങ്ങളെ വർഗീയമായി ധ്രുവീകരിച്ച് കോർപ്പറേറ്റ് താൽപര്യങ്ങൾ നടപ്പിലാക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷ സ്വാധീനമുള്ള സ്ഥലങ്ങളിൽ മത്സരിക്കാനാണ് കോൺഗ്രസിന്റെ രണ്ടു ദേശീയ നേതാക്കൾ തയ്യാറായിട്ടുള്ളത്. കെ സി വേണുഗോപാൽ ഇപ്പോൾ രാജ്യസഭാ അംഗമാണ്. ബിജെപിക്ക് അനുകൂലമായ നിലപാടിന്റെ ഭാഗമായാണ് കെസി വേണുഗോപാലിന്റെ മത്സരമെന്നും അദ്ദേഹം പറഞ്ഞു.