കണ്ണൂർ: കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജൻ. ” പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകും…” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനു പിന്നാലെ പോസ്റ്റ് വയറലായി.
അതേസമയം ബിജെപിക്ക് പത്മജയെ കൊണ്ട് കാൽ കാശിൻ്റെ ഗുണമുണ്ടാകില്ലെന്ന് കെ മുരളീധരൻ എംപി പ്രതികരിച്ചു. ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതിലൂടെ പത്മജ ചെയ്തത് ചതിയാണെന്നും അച്ഛൻ്റെ ആത്മാവ് ഇത് പൊറുക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. പത്മജ പോയതുകൊണ്ട് കോൺഗ്രസിന് നഷ്ടമൊന്നും ഉണ്ടാകില്ല. ഈ ചതിക്ക് തെരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കും. കോൺഗ്രസ് പത്മജയെ അവണിച്ചിട്ടില്ല. വർക്ക് അറ്റ് ഹോം ആയിരിക്കുന്ന ആൾക്ക് ഇതിൽപരം എന്ത് പരിഗണനയാണ് കൊടുക്കുകയെന്നും അദ്ദേഹം ചോദിച്ചു.