കൊച്ചി: മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കൂട്ടുപ്രതിയെന്ന് ക്രൈം ബ്രാഞ്ച്. കുറ്റപത്രം സമർപ്പിച്ചു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ഡിവൈഎസ്പി ആർ റസ്തമാണ് കുറ്റപത്രം നൽകിയത്. വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കി.