റാഞ്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ജാർഖണ്ഡിലെ കോൺഗ്രസ് എംപി ഗീത കോഡയാണ് ഒടുവിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ജാർഖണ്ഡിലെ ഏക കോൺഗ്രസ് എംപിയായിരുന്നു ഗീത കോഡ. ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ടിയുടെ സാന്നിധ്യത്തിലാണ് പാർട്ടി പ്രവേശനം. സിങ്ഭൂം മണ്ഡലത്തിൽ നിന്നുളള എംപി ഗീത കോഡ, മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത പതിനാല് സീറ്റുകളിൽ പന്ത്രണ്ട് എണ്ണവും എൻഡിഎ സഖ്യം നേടിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ 72,000 വോട്ടുകൾക്കാണ് ഗീത പരാജയപ്പെടുത്തയത്. നേരത്തെ രണ്ടുതവണ എംഎൽഎയായ ഗീത 2018ലാണ് കോൺഗ്രസിൽ ചേർന്നത്.