മുംബൈ: ബാബ്റി മസ്ജിദ് പൊളിച്ച കർസേവകന് അംഗീകാരവുമായി ബിജെപി. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥികളിൽ ബാബ്റി മസ്ജിദ് തകർത്ത സംഘപരിവാർ സംഘത്തിൽപെട്ട കർസേവകൻ അജിത് ഗൊപ്ചാദെയും ഇടം നേടി. തകർന്ന മിനാരങ്ങൾക്കു മുകളിൽ വിജയാഹ്ലാദം നടത്തുന്ന അജിത് ഗൊപ്ചാദെയുടെ ചിത്രം അക്കാലത്ത് ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ വന്നിരുന്നു.
നേരത്തെ പള്ളി പൊളിക്കാൻ നേതൃത്വം നൽകിയ എൽ കെ അദ്വാനിക്ക് ഭാരതര്തന നൽകിയിരുന്നു.