തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ ഒരുകാലത്തും കർഷകരെ അവഗണിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻപുള്ള സർക്കാരുകളുടെ കാലത്ത് മാത്രമാണ് അവഗണന ഉണ്ടായിട്ടുള്ളത്. ഇടതുപക്ഷ സർക്കാർ കൃത്യസമയത്ത് കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യം ഏർപ്പെട്ട കരാറുകൾ, കൊടുംചൂട് എന്നിവയാണ് കർഷകരെ ആകെ വലിച്ചത്. കാർഷിക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്ന തരത്തിലുള്ള നടപടികളാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നെല്ല് സംഭരണം കാര്യക്ഷമമാക്കുന്നതിന് മന്ത്രിസഭ ഉപസമിതിയെ രൂപീകരിച്ചിട്ടുണ്ട്. പച്ചക്കറി ഉൽപാദനത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചു. കേന്ദ്രം ഏർപ്പെട്ട കരാറുകൾ കാരണമാണ് കാർഷിക മേഖലയിൽ തകർച്ച അനുഭവപ്പെടുന്നത്. കേന്ദ്രസർക്കാരാണ് കൂടുതൽ സഹായം അനുവദിക്കേണ്ടത് പക്ഷേ അങ്ങനെ ഉണ്ടാകുന്നില്ലയെന്നും കേരളം അവഗണനയല്ല കർഷകരോട് കാട്ടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുറുക്കോളി മൊയ്തീന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.