വാരണാസി: ഗ്യാൻവാപി മസ്ജിദിൻ്റെ പേര് മാറ്റി മന്ദിർ എന്നാക്കി ഹിന്ദുത്വ തീവ്രവാദികൾ. മസ്ജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിൽ ഗ്യാൻവാപി മസ്ജിദ് എന്നാണ് ഉണ്ടായിരുന്നത്. എന്നാൽ അതിനെ മറച്ച് ഇപ്പോൾ ഗ്യാൻവാപി മന്ദിർ എന്നാക്കി മാറ്റി. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. നേരത്തെ വാരണാസി ജില്ല കോടതി ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സൂചന ബോർഡിൽ സ്റ്റിക്കർ ഓടിച്ചത്.
കാശി വിശ്വനാഥ ക്ഷേത്രം, ഗ്യാൻവാപി മസ്ജിദ് എന്നിങ്ങനെയായിരുന്നു സൂചനാ ബോർഡിൽ രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ മസ്ജിദ് എന്ന ഭാഗത്ത് ക്ഷേത്രം എന്നുള്ള സ്റ്റിക്കർ ആണ് ഇവർ ഒട്ടിച്ചിരിക്കുന്നത്. എന്നാൽ ഈ ഹിന്ദുത്വ സംഘടനകളുടെ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്റ്റിക്കർ നീക്കാൻ നടപടി വേണമെന്നും ആവശ്യമുയർന്നു.