തൃശൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻ്റെ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾ കഴിയുന്നതിനു മുൻപേ വിവാഹത്തിൻ്റെ സർട്ടിഫിക്കറ്റ് ലഭ്യമായെന്ന് മന്ത്രി എം ബി രാജേഷ്. കെ.സ്മാർട്ടിൻ്റെ സഹായത്തോടെയാണ് മുപ്പത് മിനിറ്റിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിച്ചത്. സർട്ടിഫിക്കറ്റ് ലഭിച്ച വിവരം മന്ത്രി എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു.
കെ സ്മാർട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.