ദില്ലി: ബിൽക്കിസ് ബാനു കേസിലെ സുപ്രീംകോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. വസ്തുതകൾ മറച്ചുവെച്ച് കോടതിയെ കബളിപ്പിച്ച കുറ്റവാളിയെ പിന്തുണയ്ക്കുകയും അയാളുമായി ഒത്തുകളിക്കുകയും ചെയ്ത ഗുജറാത്ത് സർക്കാരിൻ്റെ മുഖത്ത് കിട്ടിയ അടി കൂടിയാണ് ഇന്നത്തെ വിധിയെന്ന് ബൃന്ദ പറഞ്ഞു.
ഗുജറാത്ത് സർക്കാരിൻ്റെ ഈ നടപടിയെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിലപാടും ഈ വിധി തുറന്നുകാട്ടുന്നു. നീതിക്കുവേണ്ടി പോരാടുന്ന ബിൽക്കിസ് ബാനുവിനൊപ്പം എന്നും സിപിഎം ഉണ്ടാകുമെന്നും ബൃന്ദ വ്യക്തമാക്കി.