ദില്ലി: മലയാള മനോരമ പത്രത്തിൻ്റെ വ്യാജ വാർത്തക്കെതിരെ പ്രസ്താവനയിറക്കി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം. “കാരണം സയനൈഡ് ആണെന്ന പോസ്റ്റമോർട്ടം റിപ്പോർട്ട് തള്ളി’ എന്ന തലക്കെട്ടിൽ ജനുവരി നാലിന് പ്രസിദ്ധീകരിച്ച വാർത്തയ്ക്കെതിരെയാണ് പ്രസ്താവനയിറക്കിയത്.
വാർത്തയുടെ തലക്കെട്ടിൽ പറഞ്ഞിരിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് സിടിസിആർഐ തള്ളിയതായുള്ള വാർത്ത സിടിസിആർഐ നൽകിയതോ ഏതെങ്കിലും ശാസ്ത്രജ്ഞരുടെയോ ഡയറക്ടറുടെയോ അഭിപ്രായമല്ല. മരച്ചീനിയുടെ തൊലി കഴിച്ചാൽ പശു ചാകാൻ സാധ്യതയില്ലെന്നും കന്നുകുട്ടികൾക്ക് കൊടുത്താൽ സ്ഥിതി ഗുരുതരമാകുമെന്നും പറഞ്ഞതായി വന്ന വാർത്തയും ഈ സ്ഥാപനത്തിൽ നിന്നും നൽകിയതല്ല. അന്തർദേശീയ തലത്തിൽ ഏറെ അംഗീകാരമുള്ള സിടിസിആർഐയുടെ യശസ്സിന് ക്ഷതമുണ്ടാക്കുന്ന വസ്തുതാ വിരുദ്ധമായ ഇത്തരം വാർത്താ ഭാഗങ്ങൾ ഞങ്ങളുടെ അഭിപ്രായമല്ലെന്നും അത് പൂർണമായും മലയാള മനോരമയുടെ മാത്രം അഭിപ്രായമാണെന്നും അറിയിക്കുന്നു, എന്നാണ് സിടിസിആർഐ പ്രസ്താവന.