തൃശൂർ: കോഴിഫാമിൻ്റെ മറവിൽ വ്യാജമദ്യ നിർമാണം നടത്തിയ ബിജെപി നേതാവ് പിടിയിൽ. 15,000 കുപ്പി വ്യാജവിദേശ മദ്യവും 2,500 ലീറ്റർ സ്പിരിറ്റും ഇവിടെനിന്ന് കണ്ടെത്തി. വെള്ളാഞ്ചിറയിലാണ് വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്. സംഭവത്തിൽ ബിജെപി മുൻ പഞ്ചായത്ത് അംഗവും നാടകനടനുമായ ലാലു പീണിക്കപറമ്പിൽ ( 50 ), കൂട്ടാളി കട്ടപ്പന സ്വദേശി ലോറൻസ് (52) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാഞ്ചിറയിലുള്ള ലാലുവിൻ്റെ ഫാമിൽ നിന്നാണ് മദ്യവും, സ്പിരിറ്റും കണ്ടെടുത്തെന്ന് ആളൂർ പോലീസ് പറഞ്ഞു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്. കർണാടകയിൽ നിന്ന് വ്യാജമദ്യം എത്തിച്ച ശേഷം വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന് ഗോഡൗൺ ആയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കോഴിഫാം ലാലിൻ്റെ പേരിലുള്ളതാണ്.