തേഞ്ഞിപ്പലം: പോലീസിൻ്റെ സംരക്ഷണം തനിക്ക് വേണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൻ്റെ കാര്യം നോക്കാൻ തനിക്ക് അറിയാമെന്നും ഗവർണർ കൂട്ടിച്ചേർത്തു. തിങ്കൾ പകൽ പതിനൊന്നരയോടെയാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഗവർണർ ഗസ്റ്റ് ഹൗസ് വിട്ട് പുറത്തിറങ്ങിയത്. ഇന്നു വൈകിട്ട് നാലിനാണ് അദ്ദേഹം പങ്കെടുക്കേണ്ട പരിപാടി.
ഷെഡ്യൂൾ അനുസരിച്ച് 3.50ന് മാത്രമാണ് ഗവർണർ പുറത്തിറങ്ങേണ്ടത്. എന്നാൽ പ്രകോപനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ഗവർണറുടെ നീക്കം. ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങിയ ഗവർണർ റോഡിൽ വണ്ടി നിർത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയ്ക്കും എസ്എഫ്ഐയ്ക്കുമെതിരെ രൂക്ഷവിമർശനം തന്നെ ഗവർണർ തുടർന്നു.