ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മീഷൻ ലോഗോയിലും പേരിലും മാറ്റം വരുത്തി. ലോഗോയുടെ നടുവിൽ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളർ ചിത്രം ചേർത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്.
മെഡിക്കൽ കമ്മിഷൻ്റെ വെബ്സൈറ്റിലാണ് പുതിയ മാറ്റം പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ, ഇതേക്കുറിച്ച് ഇതുവരെ കമ്മിഷന്റെ പ്രതികരണം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.