തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി കാമ്പസുകളിലും വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതായി പരാതി. കെഎസ് യു നേതാവ് കിരൺ ഗോവിന്ദനെതിരെ തിരുവനന്തപുരം പാലോട് ക്രെസന്റ് ടിടിഐ വിദ്യാർത്ഥിയാണ് പരാതി നൽകിയത്. വിദ്യാർത്ഥികളുടെ ഫോട്ടോ ഉപയോഗിച്ച് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതായി പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ആരോപണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കന്റോൺമെന്റ് എസിപിയുടെ നിർദേശപ്രകാരം പാലോട് പോലീസാണ് അന്വേഷണം ആരംഭിച്ചത്.