കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 90.22 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു.
ഈ മാസം ആദ്യം 30 കോടി നൽകിയിരുന്നു. കോർപറേഷന് ഈ വർഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണെങ്കിലും ഇതിനകം 1234.16 കോടി രൂപ നൽകിക്കഴിഞ്ഞു. രണ്ടാം പിണറായി സർക്കാർ 4933.22 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സഹായമായി നൽകിയത്. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ നൽകിയത് 9886.22 കോടി രൂപയും.