കൊച്ചി: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വിദ്വേഷ പ്രചാരണത്തിന് കേസെടുത്ത് കൊച്ചി പോലീസ്. കളമശേരി സ്ഫോടന കേസിൽ വർഗീയ പരാമർശം നടത്തിയെന്ന പരാതിയിലാണ് നടപടി. ഫേസ്ബുക്കിലൂടെയാണ് കേന്ദ്ര സഹമന്ത്രി വിദ്വേഷ പ്രചാരണം നടത്തിയത്. ഐപിസി 153 ( വിദ്വേഷം പ്രചരിപ്പിക്കുക), ഐപിസി 153 എ ( രണ്ടു വിഭാഗങ്ങൾ തമ്മിൽ ശത്രുത വർധിക്കുന്ന തരത്തിൽ പ്രവർത്തിക്കുക) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
നേരത്തെ രാജീവ് ചന്ദ്രശേഖറിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.