തിരുവനന്തപുരം: കളമശേരിയിൽ കൺവെൻഷൻ സെൻററിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ഒരാൾ മരണപ്പെട്ടു. രണ്ടു പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി ജി പി അടക്കമുള്ള ഉദ്യോഗസ്ഥർ അങ്ങോട്ട് പോകുന്നുണ്ടെന്നും മറ്റ് വിവരങ്ങൾ ശേഖരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് പൊട്ടിത്തെറി. ഒരാൾ മരിച്ചു. സംഭവത്തിൽ 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരം. ഏകദേശം 2000-ത്തിലധികം പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.