T 21 മീഡിയയിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈംഗികാധിക്ഷേപം നടത്തിയ നെയ്യാറ്റിന്‍കര സ്വദേശി അലക്സിനെ സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തു. അംജിത് രാജ് പിവി എന്ന വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചായിരുന്നു അത്യന്തം ഹീനമായ സൈബര്‍ ആക്രമണം.
T 21 അവതാരകരായ പാര്‍വതി ഗിരികുമാര്‍ , സൗമ്യ സിഎം എന്നിവരെയാണ് ഇയാളുടെ വ്യാജ ഐഡി വഴി അപമാനിച്ചത്. കോണ്‍ഗ്രസിന്റെ സൈബര്‍ ടീമിലുള്ള കോട്ടയം കുഞ്ഞച്ചന് എന്ന അബിന്‍ കോടങ്കരയെ നേരത്തേ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാര്‍വതിക്കും സൗമ്യക്കും നേരെ നടന്ന നീചമായ ലൈംഗികാധിക്ഷേപത്തെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ ഇയാളെ അറസ്റ്റു ചെയ്തത്.