ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് നേടിത്തരുന്ന പോളിങ് ബൂത്തിന് പണം വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് ഗോവിന്ദ് സിങ് രജ്പുത്. 25 ലക്ഷം രൂപയാണ് മധ്യപ്രദേശ് ഗതാഗതവകുപ്പ് മന്ത്രിയുമായ ഗോവിന്ദ് സിങ് രജ്പുത് വാഗ്ദാനം ചെയ്തത്. സംഭവം വിവാദമായതോടെ സുർഖി മണ്ഡലത്തിൽനിന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനിരിക്കെ മന്ത്രി വെട്ടിലായി.
ഇതോടെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിൻ്റെ പേരിൽ മന്ത്രിക്കെതിരെ കേസെടുത്തു.