തിരുവനന്തപുരം: കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം (സി ഇ ടി) കോളേജ് യൂണിയന് എലെക്ഷനുമായി ബന്ധപ്പെട്ടു നടന്ന മീറ്റ് ദി ക്യാന്‍ഡിഡേറ്റ് പരിപാടിയില്‍ കൊലവിളിയുമായി കെ എസ് യു. കേരള ടെക്നോലോജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ഇലക്ഷന് നടക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജില്‍ മീറ്റ് ദ കാന്‍ഡിഡേറ്റ് നടക്കുന്ന വേളയിലാണ് കെ എസ് യു നേതാകളില്‍ ഒരാള്‍ കൊലപാതക ഭീഷണി എസ് എഫ് ഐ ക്ക് എതിരെ മുഴക്കിയത്.
എസ്എഫ്ഐയുടെ കാന്‍ഡിഡേറ്റ് വിദ്യാര്‍ഥികളോട് യുയുസി സംസാരിക്കുന്നതിനിടയില്‍ ആണ് എതിരെ നില്ക്കുന്ന കെഎസ് യു നേതാക്കള്‍ രക്തസാക്ഷിയായ ധീരജ് ഇനിയും ആവര്‍ത്തിക്കും എന്ന് പരസ്യമായി ശബ്ദമുയര്‍ത്തിയത്.
രക്തസാക്ഷികളെ അവഹേളിക്കുകയും ഇനിയും രക്തസാക്ഷികള്‍ ഉണ്ടാകും എന്നും ആക്രോശിച്ചുകൊണ്ട് കൊലപാതകഭീഷണി മുഴക്കുകയായിരുന്നു കെ എസ് യു പ്രവര്‍ത്തകര്‍. വിദ്യാര്‍ഥികള്‍ പുറത്തുവിട്ട വിഡിയോയില്‍ കെ എസ് യു പ്രവര്‍ത്തകരുടെ കൊലവിളിയും ആക്രോശവും കാണാം.