പി ആർ വിദഗ്ധരെ കെപിസിസി യോഗത്തിൽ പങ്കെടുപ്പിച്ചത് പാർടി പദവിയും ചുമതലകളും അറിയാനെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. രാജ്യത്തെങ്ങും കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞർ പിആർ ഏജൻസിയാണെന്നും താരിഖ് അൻവർ പറഞ്ഞു. അവരുടെ ശുപാർശകൾ പാർടി പരിശോധിക്കും.
തെരഞ്ഞെടുപ്പിൽ പിആർ ഏജന്റുമാരുടെ സേവനം ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. യുഡിഎഫ് ഇനിയും പി ആർ സഹായം തേടുമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എഐസിസി രൂപീകരിച്ച കെ സി വേണുഗോപാലടക്കമുള്ള ടാസ്ക്ഫോഴ്സിൽ അംഗമാണ് സുനിൽ കനുഗോലു. പി ആർ ഏജൻസിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെ കെപിസിസി യോഗത്തിലേക്ക് വിളിക്കുന്നതിൽ ഒരു തെറ്റുമില്ല. അദ്ദേഹത്തെ ചർച്ചയിൽ പങ്കെടുപ്പിക്കുന്നത് തങ്ങളുടെ ഇഷ്ടമാണ്.