കോഴിക്കോട്: എംഎസ്എഫ് സെനറ്റംഗമായ ആമേന്‍ റാഷിദിനെ കോഴിക്കോട് സര്‍വകലാശാല അയോഗ്യനാക്കി. റെഗുലര്‍ വിദ്യാര്‍ത്ഥിയാണെന്ന് വ്യാജരേഖയുണ്ടാക്കി സംഭവത്തിലാണ് നടപടി. പാലക്കാട് തച്ചനാട്ടുകാര പഞ്ചായത്തില്‍ ജീവനക്കാരനായിരിക്കെയാണ് എംഎസ്എഫ് പാലക്കാട് ജില്ലാ സെക്രട്ടറി കൂടിയായ അമീന് റഷീദ് ശ്രീകൃഷ്ണപുരം സീഡാക് കോളേജില്‍ വ്യാജ അറ്റന്‍ഡന്‍സ് ഉണ്ടാക്കി സര്‍വകലാശാല സെനറ്റിലേക്ക് മത്സരിച്ച് വിജയിച്ചത്. ഇക്കാര്യം തെളിഞ്ഞതോടെയാണ് സെനറ്റംഗസ്ഥാനത്ത് നിന്ന് റാഷിദിനെ അയോഗ്യനാക്കിയത്.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് സര്‍വകലാശാലയുടെ നടപടി. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടന്‍ തന്നെ പ്രശ്നം എസ്എഫ്ഐ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ കുറ്റക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് എസ്എഫ് സംസ്ഥാന നേതാക്കള്‍ മുതല്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചത്.
ഒരു ദിവസം പോലും കോളേജില്‍ ഹാജരാകാത്ത വ്യക്തിക്ക് മതിയായ ഹാജര്‍ നല്‍കുകയും സെനറ്റിലേക്കുള്ള മത്സരത്തിന് സാക്ഷ്യപത്രം ഒപ്പിട്ടുനല്‍കുകയും ചെയ്ത കോളേജ് അധികൃതര്‍ക്കും വ്യാജരേഖയില്‍ പങ്കുണ്ടെന്നും സീഡാക് കോളേജിനെതിരെ സര്‍വകലാശാല തലത്തില്‍ നടപടി വേണമെന്നും എസ്എഫ്ഐ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു