കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിൽ എൽഡിഎഫിന് അട്ടിമറി വിജയമെന്ന് സർവ്വേ ഫലം. പ്രമുഖ ഓൺലൈൻ പോർട്ടലായ ജാഗ്രതയും CES തിരുവനന്തപുരവും ചേർന്ന് നടത്തിയ സർവ്വേ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. സർവ്വേ ഫലം അനുസരിച്ച് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന് 7551 വോട്ടിൻ്റെ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്.
മണ്ഡലത്തിലെ ഓരോ പഞ്ചായത്തിൽ നിന്നും 5 പോളിംഗ് ബൂത്തുകൾ വീതം 8 പഞ്ചായത്തിലെ 40 പോളിംഗ് ബൂത്തുകളിൽ നിന്നും 30 വീതം വോട്ടർമാരെ ഉൾപ്പെടുത്തിയായിരുന്നു സർവെ. പോളിംഗ് ശതമാനം 82 മുതൽ 86 ശതമാനം വരെയാകും. പോൾ ചെയ്യപ്പെടാൻ സാധ്യതയുള്ള ആകെ വോട്ടുകൾ 1,51,020 ആയിരിക്കും. ആകെ പോൾ ചെയ്യുന്ന വോട്ടിന്റെ 48.5 ശതമാനം വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥിക്കും 43.5 ശതമാനം വോട്ട് യുഡിഎഫ് സ്ഥാനാർഥിക്കും ലഭിക്കും. എൻഡിഎ വോട്ട് 5 ശതമാനത്തിൽ ഒതുങ്ങുമെന്നും സർവേയിൽ പറയുന്നു.