മലപ്പുറം: മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരായി. മലപ്പുറം നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ആണ് ഹാജരായത്. ചോദ്യംചെയ്യലിന് ഹാജരാകാതെ മുങ്ങിനടക്കുന്ന ഷാജൻ സ്കറിയക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയിരുന്നു.
ഇന്ന് രാവിലെ 10ന് ചോദ്യംചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. ഹാജരായില്ലെങ്കിൽ ഇടക്കാല മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 10 മണിയോടെ സ്റ്റേഷനിലെത്തിയ ഷാജൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
നിലമ്പൂർ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ സ്കറിയയുടെ പരാതിയിൽ നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഷാജനെ ചോദ്യംചെയ്യുന്നത്.