ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിര്‍മ്മാണങ്ങള്‍ തകര്‍ന്നു എന്നമട്ടില്‍ സാമൂഹ്യമാ ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ സൊസൈറ്റി പൊലീസില്‍ പരാതി നല്കി. സൊസൈറ്റി ആസ്ഥാനം ഉള്‍പ്പെടുന്ന ചോമ്പാല പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
യുഎല്‍സിസി ‘നടത്തിയ ഒരു നിര്‍മ്മാണവും തകര്‍ന്നിട്ടില്ലെന്ന് സൊസൈറ്റി വാര്‍ത്താ ക്കുറിപ്പില്‍ വ്യക്തമാക്കി. വ്യാജപ്രചാരണങ്ങള്‍ കേരളസമൂഹം തള്ളിക്കളയണമെന്ന് യുഎല്‍സിസി അഭ്യര്‍ഥിച്ചു.. ഗുണമേന്മയില് വിട്ടുവീഴ്ച ചെയ്യാതെ നിര്‍മ്മാണം നടത്തുന്ന സഹകരണസ്ഥാപനമാണ് യുഎല്‍സിസി. സൊസൈറ്റി. സ്വകാര്യകരാറുകാരെപ്പോലെ സ്വകാര്യലാഭത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം അല്ല.
റോഡും പാലങ്ങളും അടക്കം 12 നിര്‍മ്മാണങ്ങള്‍ തകര്‍ന്നു എന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജസന്ദേശങ്ങളില്‍ ഉള്ളത്. ഇതില്‍ മൂന്നെണ്ണം ഒഴികെ ഒന്നുമായും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഒരു ബന്ധവും ഇല്ല. സൊസൈറ്റി നടത്തിയ ഈ മൂന്നു നിര്മ്മാനങ്ങള്ക്കാകട്ടെ നിര്‍മ്മാണത്തകരാറുമൂലം ഒരു കുഴപ്പവും ഉണ്ടായിട്ടുമില്ല.
നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സൊസൈറ്റിയുടെ ഒരു പ്രവൃത്തിയിലും നാളിതുവരെ നിര്‍മ്മാണത്തിലെ പിഴവുകൊണ്ട് കേടുപാട് ഉണ്ടായിട്ടില്ല. പ്രചാരണത്തില്‍ പറയുന്ന മൂന്നു കാര്യങ്ങളില്‍ രണ്ടെണ്ണം പ്രകൃതിക്ഷോഭത്താല്‍ ഉണ്ടായ കേടുപാടും ഒന്ന് നിര്‍മ്മാണത്തിനിടെ ഉണ്ടായ സാങ്കേതികപ്രശ്നവും മാത്രമാണ്.
പ്രകൃതിക്ഷോഭത്തില്‍ വാളാട് പുഴയോരത്ത് മണ്ണിടിച്ചില്‍ ഉണ്ടായാണ് മാനന്തവാടി പെരിയ റോഡിന്റെ ഏതാനും മീറ്റര്‍ ഭാഗം അരിക് ഇടിഞ്ഞത്. വലിയ മഴയെത്തുടര്‍ന്ന് ഏലപ്പാറവാഗമണ് റോഡില്‍ ഏതാനും സെന്റീമീറ്റര്‍ മാത്രം വ്യാസത്തില്‍ ഉറവപ്പാട് ഉണ്ടായതാണ് ‘റോഡു തകര്‍ന്നു’ എന്നു പ്രചരിപ്പിക്കുന്ന മറ്റൊന്ന്. കൂളിമാട് പാലത്തിന് ഒരു തകരാറും ഉണ്ടായിട്ടില്ല. പാലം നിര്‍മ്മാണത്തിനിടെ ഒരു ജാക്കി സ്റ്റക് ആയി ഒരു ബീം ആറ്റിലേക്കു വീണിരുന്നു. പകരം പുതിയ ബീം സ്ഥാപിച്ചു നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനവും കഴിഞ്ഞ പാലം നല്ല നിലയില്‍ത്തന്നെയാണ്. ചില കേന്ദ്രങ്ങള്‍ ദുരുദ്ദേശ്യത്തോടെ പ്രചരിപ്പക്കുന്ന തെറ്റായ കാര്യങ്ങള്‍ തള്ളിക്കളയണമെന്ന് യുഎല്‍സിസി അഭ്യര്‍ത്ഥിച്ചു..