തിരുവനന്തപുരം; സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുമ്പായി ജൂൺ, ജൂലൈ മാസങ്ങളിലെ ഓണറേറിയം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,040 സ്കൂളുകളിലെ 13,611 തൊഴിലാളികൾക്കാണ് വേതനം നൽകുന്നത്.
ഇതിനായി 50.12 കോടി രൂപ സർക്കാർ അനുവദിച്ചു. ബുധനാഴ്ച തന്നെ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നൽകും. ആഗസ്തിലെ വേതനം സെപ്റ്റംബർ 5 ന് മുമ്പായി നൽകും.